Screen Reader Mode Icon
UNDP+HR ഏഷ്യ, ഏഷ്യയിലെ മാധ്യമ വിനോദ വ്യവസായ മേഖലയിലെ സ്ത്രീകളുടെ തൊഴിലിടത്തിലെ പീഡനത്തോടുള്ള അവരുടെ പ്രതികരണത്തിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ഒരു പഠനം നടത്താനായി GWCL മായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യ അടിസ്ഥാനമായി 2016 ൽ രൂപീകൃതമായിട്ടുള്ള ഒരു സാമൂഹ്യ സംരംഭമാണ് GWCL. GWCL മറ്റു സ്ത്രീ അവകാശ സംഘടനകളുമായും പൗരാവകാശ സംഘടനകളുമായും, തൊഴിൽസംഘടനകളുമായും, വാണിജ്യ വ്യവസായ, ഗവേഷണ സ്ഥാപനങ്ങളുമായി യോജിച്ച്പ്ര വർത്തിച്ചുവരുന്നു. വിവിധ മേഖലകളിലും സംഘടനകളിലും പ്രോഗ്രാമുകളിലും ലിംഗ തുല്യത വരുത്തുന്നതിനായി പ്രവർത്തിക്കുന്നു. മറ്റു പങ്കാളികളെപ്പോലെത്തന്നെ UNIMEI യുമായും ചേർന്നും ഞങ്ങൾ പ്രവർത്തിൽക്കുന്നുണ്ട്. UNI യുടെ ഈ വിഭാഗം മാധ്യമ വിനോദകലാമേഖലയിലുള്ള എല്ലാ പ്രവർത്തകരെയും ഉൾക്കൊള്ളുന്നുണ്ട്. (സ്റ്റാഫ്,ഫ്രീലാൻസ്, സ്വതന്ത്ര, കോൺട്രാക്ട് എല്ലാം )ഈ പങ്കാളിത്തം ഞങ്ങളുടെ ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലുള്ള ഗവേഷണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു.

മാധ്യമ - വിനോദ വ്യവസായ മേഖലകളിലെ ലൈംഗിക അതിക്രമം ഏറെക്കാലമായുള്ള പ്രശ്നമാണ്.അത് അടുത്ത കാലത്തായി വളരെ ശ്രദ്ധ നേടിയിട്ടുണ്ട്.2017 ലെ 'മീറ്റു മുമെന്റ് 'വലിയ ശ്രദ്ധ നേടി. ഇത് ഇത്തരം വ്യവസായ മേഖലകളിൽ പ്രത്യേകിച്ചും മാധ്യമ - വിനോദ വ്യവസായ മേഖലകളിൽ നിലനിന്നിരുന്ന ലൈംഗിക അതിക്രമങ്ങളെ പുറത്തു കൊണ്ടുവന്നു. ആഗോളതലത്തിൽ പൊതു മധ്യത്തിലുള്ള 'തുറന്നു പറച്ചിലി'ന്റെ ഒരു കാറ്റ് തന്നെ വീശി. ഇത് ഈ വ്യവസായ മേഖലയിൽ പരിഷകരണങ്ങൾ ഉണ്ടാക്കാനുള്ള സമ്മർദ്ദമായി അതുപോലെ കൂടുതൽ ഉത്തരവാദിത്വവും .കൂടാതെ തൊഴിൽ രംഗത്തെ ലൈംഗിക പീഡനം റിപ്പോർട്ട് ചെയ്യുന്നതിനും അഭിസംബോധന ചെയ്യുന്നതിനും മെച്ചപ്പെട്ട സംവിധാനവും ഉണ്ടാകേണ്ടതുണ്ടെന്നും വന്നു .

ഈ സർവ്വേ ഫിലിപ്പൈൻസ് ,മലേഷ്യ ,ഇന്ത്യ എന്നിവിടങ്ങളിലെ മാധ്യമ വിനോദ വ്യവസായങ്ങളിലെ വ്യക്തികളിൽ നിന്നും പ്രതികരണങ്ങൾ ശേഖരിക്കാൻ ഉദ്ദേശിക്കുന്നു . ഇത് സ്ത്രീകൾക്കും സ്ത്രീകളായി തിരിച്ചറിയുന്നവർക്കും  പ്രത്യേക ഊന്നൽ നൽകുന്നു . ഈ സർവേയുടെ ഉദ്ദേശം മാധ്യമ വിനോദ വ്യവസായ മേഖലയിലെ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെ ക്കുറിച്ചും വിവേചനങ്ങളെ ക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതാണ് .ഏതെല്ലാം തരത്തിലുള്ള ലൈംഗിക പീഡനങ്ങളും ലിംഗ വിവേചനങ്ങളുണ്ട് ,അതിനോടുള്ള പ്രതികരണങ്ങൾ പ്രയയോജനകരമാകുന്നുണ്ടോ എന്നതെല്ലാമുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉദ്ദേശിക്കുന്നു ഈ സർവ്വെയുടെ കണ്ടെത്തലുകൾ സുരക്ഷിതവും ബഹുമാനമുള്ളതും, ലിംഗതുല്യത ഉള്ളതും ഉൾച്ചേർന്നതുമായ ഒരു അനുകൂല സാഹചര്യം മാധ്യമ വിനോദ വ്യവസായ മേഖലകളിലെ തൊഴിലിടങ്ങളിൽ സൃഷ്ടിക്കുന്നതിനായി ശുപാർശ ചെയ്യുന്നതാണ്.


നിങ്ങൾ നൽകുന്ന വിവരങ്ങൾ വളരെ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു.സർവ്വേ റിപ്പോർട്ടുകളിൽ പ്രതികരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തുന്നതല്ല. ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നത് അക്കാദമികവും തൊഴിൽപരവുമായ കാര്യങ്ങൾക്കു മാത്രമാണ്.ഈ വിവരങ്ങൾ പൂരിപ്പിക്കാൻ 30 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ.നിങ്ങൾ ഈ സംരംഭവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

0 ചോദ്യങ്ങൾക്ക് ഉത്തരം നൽകി. മൊത്തം ചോദ്യങ്ങൾ: 33
 

T